കൊവിഡ്: എറണാകുളത്ത് കുടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

അതേ സമയം ആലുവ നഗരസഭയില്‍ അടക്കം രോഗവ്യാപനം നിയന്ത്രണത്തിലായ ഏതാനും മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.

Update: 2020-08-03 15:57 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് കൂടുതല്‍ മേഖകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി.പൂത്തൃക്ക ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 12, വാരപ്പെട്ടി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 6, 11 രായമംഗലം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 4, ആമ്പല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 10, 12, എടവനക്കാട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 12, 13 വടക്കേക്കര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് ഒന്ന്, പുത്തന്‍വേലിക്കര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 9, മൂവാറ്റുപുഴ നഗരസഭ 21ാം നമ്പര്‍ ഡിവിഷന്‍ എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.

അതേ സമയം രോഗവ്യാപനം നിയന്ത്രണത്തിലായ ആലുവ നഗരസഭയിലടക്കം ഏതാനും മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.കുഴുപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 1, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന്‍ നമ്പര്‍-19, മലയാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 17, ആലുവ നഗരസഭയില്‍ 11 മുതല്‍ 15 വരെയും 24 മുതല്‍ 26 വരെയുമുള്ള ഡിവിഷനുകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍, ചെല്ലാനം ഒന്നു മുതല്‍ 6 വരെ വാര്‍ഡുകള്‍, ആലങ്ങാട് 11, 12, 14, 15 ഒഴികെയുള്ള വാര്‍ഡുകള്‍, കടുങ്ങല്ലൂര്‍ 3, 4, 5, 7,8,12,14,15,18 ഒഴികെയുള്ള വാര്‍ഡുകള്‍, കരുമാല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 11 ലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും, ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്ത് 8, 11 ഒഴികെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.ആലുവ മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News