ഗവ. മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് കുടുങ്ങിയ സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് നാലാഴ്ചയ്ക്കകം വിഷയം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചു.കൊവിഡ് ചികില്‍സ കേന്ദ്രമാക്കിയതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ കെട്ടിട സമുച്ഛയത്തില്‍ നടത്തിയിട്ടും ലിഫ്റ്റ് കേടാവുന്നത് പതിവാണെന്ന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടിയിലേക്ക് പ്രവേശിച്ചത്

Update: 2020-06-19 11:59 GMT

കൊച്ചി : എറണാകുളം ഗവ. മെഡിക്കല്‍ കോളജ് കൊവിഡ് ചികില്‍സാ കേന്ദ്രത്തിലെ ലിഫ്റ്റില്‍ കുടുങ്ങി നേഴ്‌സിംഗ് അസിസ്റ്റന്റ് ബോധരഹിതയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത്അന്വേഷണത്തിന്  ഉത്തരവിട്ടു.മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് നാലാഴ്ചയ്ക്കകം വിഷയം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചു.കൊവിഡ് ചികില്‍സ കേന്ദ്രമാക്കിയതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ കെട്ടിട സമുച്ഛയത്തില്‍ നടത്തിയിട്ടും ലിഫ്റ്റ് കേടാവുന്നത് പതിവാണെന്ന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടിയിലേക്ക് പ്രവേശിച്ചത്.

ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാകുമോ എന്ന് ഭയന്ന് ജീവനക്കാര്‍ കൂട്ടത്തോടെയാണ് ലിഫ്റ്റില്‍ കയറാറുള്ളത്. ഒറ്റയ്ക്കാണെങ്കില്‍ പടികള്‍ കയറിപോകാറാണ് പതിവ്.ഒരു മണിക്കൂറോളം നേഴ്‌സിംഗ് അസിസ്റ്റന്റ് ലിഫ്റ്റില്‍ കുടുങ്ങിയെന്നാണ് പരാതി. ബോധരഹിതയായ ജീവനക്കാരിയെ എടുത്താണ് താഴെ എത്തിച്ചതെന്നും പറയുന്നു. എക്കോ മെഷീന്‍ താഴത്തെ നിലയില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരി ലിഫ്റ്റില്‍ കയറിയത്.മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.   

Tags:    

Similar News