കൊവിഡ് :ചികില്‍സയ്ക്കായി എറണാകുളത്ത് ഒഴിവുള്ളത് 3119 കിടക്കകള്‍; ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 9,56,902 ആളുകള്‍

കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5739 കിടക്കകളില്‍ 2620 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്

Update: 2021-05-26 13:05 GMT

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലിയില്‍ ചികില്‍യ്ക്കായി ഒഴിവുള്ളത് 3119 കിടക്കകള്‍ മാത്രം. കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5739 കിടക്കകളില്‍ 2620 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി 2824 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 997 പേര്‍ ചികില്‍സയിലുണ്ട്.

ജില്ലയില്‍ ഇതുവരെ ഇത്തരം 69 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1827 കിടക്കള്‍ ഒഴിവുണ്ട്.ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 22 പേര്‍ ചികില്‍സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 917 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 468 പേര്‍ ചികില്‍സയിലുണ്ട്. ജില്ലയില്‍ 449 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളിലായി ലഭ്യമാണ്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 660 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 380 പേര്‍ ചികില്‍സയിലാണ്.

ഓക്‌സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 280 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളിലായി ലഭ്യമാണ്. കൊവിഡ് ചികില്‍സാ രംഗത്തുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള 17 സര്‍ക്കാര്‍ ആശുപത്രികളിലായി 1284 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 753 പേര്‍ ചികിത്സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 531 കിടക്കകളും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ ആകെ 9,56902 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.25ാം തീയതി വരെ 740030 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റ ആദ്യ ഡോസും 219572 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു.സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 651283 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 308319 ആളുകളും വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 58725 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 74957 പേര്‍ ആദ്യ ഡോസ് വാക്‌സിനും എടുത്തു. കൊവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 30143 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 50671 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു.

18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 14459 ആളുകളാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.ഒരാള്‍ രണ്ട് ഡോസും സ്വീകരിച്ചു. 45 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 224203 ആളുകള്‍ ആദ്യ ഡോസും 27654 ആളുകള്‍ രണ്ടാം ഡോസും എടുത്തു. 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 375740 ആളുകള്‍ ആദ്യ ഡോസും 103049 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ 676598 ആളുകള്‍ക്ക് കോവി ഷീല്‍ഡിന്റെ ആദ്യ ഡോസും 200090 ആളുകള്‍ക്ക് രണ്ട് ഡോസും നല്‍കി. കോ വാക്‌സിന്‍ 63432 ആളുകള്‍ ആദ്യ ഡോസും 19482 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു.

Tags:    

Similar News