ചൊവ്വരയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്: കുട്ടികളെ അടക്കം ക്വാറന്റൈനിലാക്കി

ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്തിലെ ഒന്ന് ഏഴ്,ഒമ്പത്,10,11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി അധികൃതര്‍ പ്രഖ്യാപിച്ചു.മലയാറ്റൂര്‍ സ്വദേശിനായായ 50 വയസുള്ള ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ 53 വയസുള്ള ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Update: 2020-06-24 06:42 GMT

കൊച്ചി:എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശക്തമാക്കി.ഇവര്‍ കുത്തിവെയ്പ് എടുത്ത കുട്ടികളെ അടക്കം ക്വാറന്റൈനിലാക്കി.ശ്രീമൂലനഗരം ഗ്രാമപ്പഞ്ചായത്തിലെ ഒന്ന് ഏഴ്,ഒമ്പത്,10,11,12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി അധികൃതര്‍ പ്രഖ്യാപിച്ചു.മലയാറ്റൂര്‍ സ്വദേശിനായായ 50 വയസുള്ള ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെ 53 വയസുള്ള ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ സമ്പര്‍ക്ക പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം ഇവര്‍ കുത്തിവെയ്പ്പ് എടുത്ത 65 ഓളം കുട്ടികളെയും കുട്ടികളെയുമായെത്തിയ രക്ഷിതാക്കളെയും അടക്കമുള്ളവരെ ക്വാറന്റൈനിലാക്കിയതായാണ് വിവരം. കൊവിഡ് പരിശോധനയുടെ ഭാഗമായി കുട്ടികളുടെയും അമ്മമാരുടെയും സ്രവം ഉടന്‍ തന്നെ പരിശോധന നടത്തും. ആരോഗ്യ പ്രവര്‍ത്തക ജോലി ചെയ്യുന്ന ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും നിരീക്ഷണത്തിലാക്കി. 

Tags:    

Similar News