ക്വാറന്റൈന്‍ ലംഘിച്ചു; അങ്കമാലിയില്‍ 16 പേര്‍ക്കെതിരെ കേസെടുത്തു

എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരമാണ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു

Update: 2021-06-08 11:18 GMT

കൊച്ചി:അങ്കമാലി പാലിശേരിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടന്ന പതിനാറ് പേര്‍ക്കെതിരെ അങ്കമാലി പോലിസ് കേസെടുത്തു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരാണ് ഇവര്‍. ക്വാറന്റൈനില്‍ കഴിയണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അവഗണിച്ച് പുറത്തിറങ്ങി നടക്കുകയായിരുന്നു.

എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരമാണ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 235 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. 55 പേരെ അറസ്റ്റ് ചെയ്തു. 452 വാഹനങ്ങള്‍ കണ്ടു കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 835 പേര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന്ന് 975 പേര്‍ക്കെതിരെയും നടപടിയെടുത്തതായി എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News