കൊവിഡ്: സമൂഹ വ്യാപനത്തിന് സാധ്യത; തുറന്നു കൊടുത്ത ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് സഭാ സുതാര്യ സമിതി

ഉയര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ഥന ചൊല്ലുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന രീതിയില്‍ ആണ് ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധനകള്‍ നടക്കുന്നത്. ഈ രീതിയില്‍ ആരാധന നടക്കുമ്പോള്‍ വായുവില്‍ കൂടി രോഗവ്യാപനത്തിന് സാധ്യത വളരെ കൂടുതല്‍ ആണ്. ഇതേ അഭിപ്രായം തന്നെയാണ് മെഡിക്കല്‍ വിഭാഗവും സര്‍ക്കാരിന്റെ ഉപദേശക സമിതിയും പറയുന്നത്. ഇപ്പോള്‍ പള്ളികളില്‍ ആരാധനക്കൊടുത്തിട്ടുള്ള തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 200കഴിഞ്ഞു

Update: 2020-06-12 07:21 GMT

കൊച്ചി :കൊവിഡ് വ്യാപനത്തിന്റെ തോത് ദിവസവും കൂടുന്ന സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ തുറന്ന ആരാധനാലയങ്ങള്‍ വീണ്ടും അടച്ചിട്ടു കത്തോലിക്കാ സഭ മാതൃക കാണിക്കണമെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ സഭാ സുതാര്യസമിതി(എഎംടി).ഉയര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ഥന ചൊല്ലുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന രീതിയില്‍ ആണ് ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധനകള്‍ നടക്കുന്നത്. ഈ രീതിയില്‍ ആരാധന നടക്കുമ്പോള്‍ വായുവില്‍ കൂടി രോഗവ്യാപനത്തിന് സാധ്യത വളരെ കൂടുതല്‍ ആണ്. ഇതേ അഭിപ്രായം തന്നെയാണ് മെഡിക്കല്‍ വിഭാഗവും സര്‍ക്കാരിന്റെ ഉപദേശക സമിതിയും പറയുന്നത്. ഇപ്പോള്‍ പള്ളികളില്‍ ആരാധനക്കൊടുത്തിട്ടുള്ള തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 200കഴിഞ്ഞു.

അവിടെ തന്നെ തൃശൂര്‍ അതിരൂപതയുടെ കീഴിലെ ഒരു പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിട്ടുള്ള ഒരു വിശ്വാസിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. അതിനാല്‍ തന്നെ ആ പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുര്‍ബാനക്ക് വന്നിട്ടുള്ള മുഴുവന്‍ വിശ്വാസികളും അവരുടെ കുടുംബങ്ങളും ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ സാഹചര്യം തന്നെയാണ് ഇരിങ്ങാലക്കുട രൂപതയിലും നിലവില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി പള്ളികള്‍ അടച്ചിടണമെന്നും നേരത്തെ ചെയ്തത് പോലെ ഓണ്‍ലൈനില്‍ കുര്‍ബാന തുടരണമെന്നും സഭാ സുതാര്യ സമിതി(എഎംടി) പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍,ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍,വക്താവ് ഷൈജു ആന്റണി എന്നിവര്‍ സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടു. 

Tags:    

Similar News