ആലപ്പുഴയില്‍ ഇന്ന് 704 പേര്‍ക്ക് കൊവിഡ്;380 പേര്‍ക്ക് രോഗമുക്തി

696 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-04-19 12:57 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 696 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ.

ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 380 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. 5,299 പേര്‍ രോഗം ബാധിച്ച് ചികില്‍സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 83,472 പേര്‍ രോഗമുക്തരായി

Tags:    

Similar News