ആലപ്പുഴ ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ്

627പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2020-11-05 13:09 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 627പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേര്‍ വിദേശത്തു നിന്നും 10പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.521 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. ആകെ 27530 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 8579 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News