ആലപ്പുഴ ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കൊവിഡ്

633പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2020-11-06 12:38 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 633പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്. ഇന്ന് 321 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27851പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 8901 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News