ആലപ്പുഴ ജില്ലയില്‍ ഇന്ന് 629 പേര്‍ക്ക് കൊവിഡ്

604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 17പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2020-10-17 14:35 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 629 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 604പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 17പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.5പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ്.529 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 17324പേര്‍ രോഗ മുക്തരായി. 6682പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News