ആലപ്പുഴ ജില്ലയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ്

506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നാല് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്

Update: 2020-10-15 14:01 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നാല് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ് . 465 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 16614പേര്‍ രോഗ മുക്തരായി. 6200പേര്‍ നിലവില്‍ ജില്ലയില്‍ ചികില്‍സയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News