ആലപ്പുഴ ജില്ലയില്‍ ഇന്ന് 463 പേര്‍ക്ക് കൊവിഡ്

454പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Update: 2020-12-30 13:58 GMT

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 463 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 454പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.479 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 52365 പേര്‍ ഇതുവരെ രോഗ മുക്തരായി.4556പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News