ആലപ്പുഴ ജില്ലയില്‍ ഇന്ന് 451 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.58 %

ജില്ലയില്‍ ഇന്ന് 711 പേര്‍ രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 439 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-06-28 12:43 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 439 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ജില്ലയില്‍ ഇന്ന് 711 പേര്‍ രോഗമുക്തരായി. ആകെ 189771 പേര്‍ രോഗമുക്തരായി. 7953 പേര്‍ ചികില്‍സയിലുണ്ട്.

234പേര്‍ കൊവിഡ് ആശുപത്രികളിലും 1290 പേര്‍ സിഎഫ്എല്‍റ്റിസികളിലുമായി ചികില്‍സയിലുണ്ട്. 5547 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 176 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1792 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 637 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22355 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 4707 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.

Tags:    

Similar News