ആലപ്പുഴ ജില്ലയില്‍ ഇന്ന് 440 പേര്‍ക്ക് കൊവിഡ്

435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മുന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-19 13:29 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മുന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ടു പേര്‍ വിദേശത്തു നിന്നും എത്തിയതാണ് . ഇന്ന് 305പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായി. ആകെ 71006 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.4634പേര്‍ ചികില്‍സയില്‍ ഉണ്ട്.ഇന്ന് കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 831 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 10 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കി. 35 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി.

കൂടാതെ ഏഴു കേന്ദ്രങ്ങളിലായി കൊവിഡ് മുന്നണിപോരാളികളായ 372 ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കി .കൊവിഡ് മുന്നണിപ്പോരാളികള്‍ ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ നാളെ ജില്ലയില്‍ അരൂര്‍ ,കലവൂര്‍, മുതുകുളം, കുറത്തികാട് എന്നീ ആരോഗ്യ കേന്ദ്രങ്ങളിലും ആലപ്പുഴ കടപ്പുറം ആശുപത്രിയിലും നടത്തും.വാക്‌സിനേഷന്‍ ലഭിക്കുന്നതിനുവേണ്ടി രജിസ്റ്റര്‍ ചെയ്ത പോലിസ് റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ എത്തി കുത്തിവെയ്പ് എടുക്കാവുന്നതാണ് . രെജിസ്‌ട്രേഷന്‍ സമയത്തു നല്‍കിയ തിരിച്ചറിയല്‍ രേഖയും ആധാര്‍ കാര്‍ഡും കൊണ്ടുവരേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News