ആലപ്പുഴ ജില്ലയില്‍ ഇന്ന് 2601 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.29 %

2596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

Update: 2021-05-12 12:10 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2601 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 2596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച രോഗികളില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2518 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ആകെ 1,09,003 പേര്‍ ഇതുവരെ രോഗമുക്തരായി. 26,522 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News