ആലപ്പുഴ ജില്ലയില്‍ ഇന്ന് 2460 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.70 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2451 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-05-11 12:47 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2451 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയതാണ്. 1708 പേര്‍ കൂടി ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ആകെ 1,06,485 പേര്‍ ഇതുവരെ രോഗമുക്തരായി. 26,439 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News