ആലപ്പുഴ ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ്

236 പേര്‍ക്കും രേഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്

Update: 2021-04-08 14:00 GMT

കൊച്ചി: ആലപ്പുഴ ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 236 പേര്‍ക്കും രേഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.119 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 81377പേര്‍ രോഗ മുക്തരായി.1649 പേര്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് ആലപ്പുഴ ജില്ലയില്‍ നടന്ന കൊവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ 5345 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു .ആരോഗ്യപ്രവര്‍ത്തകര്‍ -രണ്ടാമത്തെ ഡോസ് -147,പോളിങ് ഉദ്യോഗസ്ഥര്‍ -434,60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ -2266,45വയസിനു മുകളില്‍ പ്രായമുള്ളവര്‍ -2498 എന്നിങ്ങനെയാണ്

ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികരിക്കുന്ന സാഹചര്യം നേരിടാന്‍ കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. പോലിസ് വരുംദിവസങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന് രംഗത്തിറങ്ങുമെന്ന് ജില്ല പോലീസ് മേധാവി ജെ ജയദേവ് യോഗത്തില്‍ പറഞ്ഞു.

ആലപ്പുഴ ബീച്ചിലും ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരുടെ നേതൃത്വത്തില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കും. വരും ദിവസങ്ങളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ കല്യാണവീട്, ഉത്സവ സ്ഥലങ്ങള്‍, പള്ളികള്‍, പെരുന്നാള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

വാക്‌സിനേഷനുകകളുടെ എണ്ണം കൂട്ടാനും ആര്‍.ടി.പിസിആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ടൂറിസം മേഖലയെ കേന്ദ്രീകരിച്ച് പുന്നമടയിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പ്രത്യേക ടെസ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പഞ്ചായത്ത് തല ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ബീച്ചില്‍ പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

Tags:    

Similar News