ആലപ്പുഴ ജില്ലയില്‍ 232 പേര്‍ക്ക് ഇന്ന് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 6.40 %

216 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Update: 2022-01-05 12:59 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.216 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 67 പേര്‍ രോഗമുക്തരായി. നിലവില്‍ 1834 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News