ആലപ്പുഴ ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൊവിഡ്

226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Update: 2021-01-04 12:44 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 240 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 54083 പേര്‍ ഇതുവരെ രോഗ മുക്തരായി.4509പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News