ആലപ്പുഴ ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 %

രോഗബാധിതരില്‍ 1993 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-05-15 12:51 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗബാധിതരില്‍ 1993 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിച്ചത്.

മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 1509 പേര്‍ രോഗമുക്തരായി. ആകെ 1,16,562 പേര്‍ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി. 25,817 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News