ആലപ്പുഴ ജില്ലയില്‍ ഇന്ന് 1442 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.43 %

1400 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 39 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-09-16 12:46 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1442 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1400 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 39 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജില്ലയില്‍ ഇന്ന് 1425 പേര്‍ രോഗമുക്തരായി. നിലവില്‍ 10803 പേര്‍ ചികില്‍സയിലും 25905 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 7820 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു.

Tags: