ആലപ്പുഴ ജില്ലയില്‍ ഇന്ന് 131പേര്‍ക്ക് കൊവിഡ്

123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Update: 2021-03-19 14:46 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 131പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഏഴു പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. ഇന്ന് 108 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 78889 പേര്‍ രോഗ മുക്തരായി.1982 പേര്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് ആലപ്പുഴ ജില്ലയില്‍ നടന്ന കൊവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ 10346 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു . ആരോഗ്യപ്രവര്‍ത്തകര്‍ -ഒന്നാമത്തെ ഡോസ് -463,രണ്ടാമത്തെ ഡോസ് -106,പോളിങ് ഉദ്യോഗസ്ഥര്‍ -509,60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ -8665,45വയസിനു മുകളില്‍ പ്രായമുള്ളവര്‍ -603 എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Tags: