ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 291 പേര്‍ കൂടി അറസ്റ്റില്‍; 173 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് മാത്രമായി 126 കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്.166 പേരെ അറസ്റ്റു ചെയ്തു.97 വാഹനങ്ങള്‍ പിടിച്ചെടുത്തു.

Update: 2020-04-23 14:41 GMT

കൊച്ചി:കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് എറണാകുളത്ത് ഇന്ന് 291 പേരെ അറസ്റ്റു ചെയ്തു.271 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.173 വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊച്ചി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് മാത്രമായി 126 കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്.166 പേരെ അറസ്റ്റു ചെയ്തു.97 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ വരെ കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ 2796 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

3411 പേര്‍ക്കെതിരെ കേസെടുത്തു.ഇതില്‍ 3368 പേരെ അറസ്റ്റു ചെയ്തു.1930 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ 1299 വാഹനങ്ങള്‍ വിട്ടു കൊടുത്തതായും കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് അധികൃതര്‍ അറിയിച്ചു. എറണാകുളം റൂറല്‍ ജില്ലയില്‍ ഇന്ന് 145 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 125 പേരെ അറസ്റ്റ് ചെയ്തു 76 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 7623 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 7094 പേരെ അറസ്റ്റ് ചെയ്തു. 4263 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. 

Tags:    

Similar News