കൊവിഡ് വ്യാപനം: പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി.

Update: 2020-07-08 08:30 GMT

തിരുവനന്തപുരം: പൂന്തുറയിൽ കൊവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. അതിനിടെ കൊവിഡ് ജാഗ്രതയിലാണ് തിരുവനന്തപുരം ജില്ല. പനവൂർ പിആർ ആശുപത്രി അടച്ചു. പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു.

കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി കണ്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലിസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പോലിസിന് നിർദ്ദേശം നൽകി. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകൾക്ക് പരിശോധന നടത്തും. പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകും. ഇതിന് കലക്ടർക്ക് നിർദേശം നൽകി.

Tags:    

Similar News