തിരുവനന്തപുരം ജില്ലയിൽ അഞ്ചുപേർക്ക് കൂടി കൊവിഡ്

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -12680.

Update: 2020-06-04 14:00 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽ നിന്നെത്തിയ മുട്ടത്തറ സ്വദേശിയായ 39കാരൻ, മുംബൈയിൽ നിന്നെത്തിയ കുളത്തൂർ സ്വദേശിയായ 24കാരൻ, കണ്ണൂർ എയർപോർട്ട് വഴി താജിക്കിസ്ഥാനിൽ നിന്നെത്തിയ പള്ളിത്തുറ സ്വദേശിയായ 18കാരി, കുവൈത്തിൽ നിന്നെത്തിയ വിതുര സ്വദേശിയായ 39കാരി, കുവൈത്തിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ 59കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ജില്ലയിൽ പുതുതായി 767 പേർ രോഗനിരീക്ഷണത്തിലായി. 306 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 10844 പേർ വീടുകളിലും 1666 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 42 പേരെ പ്രവേശിപ്പിച്ചു.

42 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 170 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 376സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 275 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 52 സ്ഥാപനങ്ങളിൽ ആയി 1666പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -12680.

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -10844.

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 170

4. കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1666

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -767.

Tags: