സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ്; 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം, 11 മരണം

2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

Update: 2020-09-05 12:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 2655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 2111 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇന്ന് 11 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. 21,800 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 40162 സാമ്പിൾ പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണൽ പബ്ലിക് ഹെൽത്ത് ലാബിനോട് ചേർന്ന് പുതിയ ലാബ് നാളെ ഉദ്ഘാടനം ചെയ്യും. ഇവിടെ ആർടിപിസിആർ വിഭാഗം പ്രവർത്തിക്കും. 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധന സംവിധാനമാകും. 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.

തിരുവനന്തപുരത്ത് തീരപ്രദേശത്ത് നിന്ന് മാറി മിക്കയിടത്തും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിലവിൽ 4459 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതൽ ജാഗ്രത വേണം. ഓണാവധി കഴിഞ്ഞതോടെ തിരക്ക് വർദ്ധിച്ചു. കൊല്ലത്ത് കോർപ്പറേഷൻ പരിധിയിലാണ് കൂടുതൽ രോഗികൾ. തീരക്കടലിൽ വള്ളത്തിലെത്തി ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെന്‍റ് കോസ്റ്റൽ പോലിസ് പരിശോധന നടത്തും.

Tags:    

Similar News