സംസ്ഥാനത്ത് നാലുപേർക്ക് കൂടി കൊവിഡ്; കാര്യങ്ങൾ ഒന്നുകൂടി ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകൾ, കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശേരി മുൻസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂർ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2020-04-28 11:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ- 3, കാസർകോഡ്- 1 എന്നിവിടങ്ങളിലാണ് രോഗബാധ. ഇവരിൽ രണ്ടു പേർ വിദേശത്ത് നിന്നെത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

ഇന്നു നാലുപേർ (കണ്ണൂർ- 2, കാസർകോഡ്-2) രോഗമുക്തരായി. അതേസമയം, സംസ്ഥാനത്ത് ഏഴിടങ്ങൾ കൂടി ഹോട്ട്സ്പോട്ട് പരിധിയിലായി. കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 485 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ 123 പേരാണ് ചികിൽസയിൽ കഴിയുന്നത്. 20773 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 20255 പേർ വീടുകളിലും 518 പേർ ആശുപത്രിയിലും കഴിയുന്നു. രോഗലക്ഷണങ്ങളോടെ 151 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 23980 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 23277 ഫലങ്ങൾ നെഗറ്റീവാണ്.

ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകൾ, കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശേരി മുൻസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂർ പഞ്ചായത്തുകൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഇടുക്കി അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവമായി പരിശോധിക്കും. മെയ് 3 ന് ലോക്ക് ഡൗൺ അവസാനിക്കുന്നതിനാൽ കാര്യങ്ങൾ വിശദമായി വിലയിരുത്തി നിലപാട് എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News