കൊവിഡ് 19: തിരുവനന്തപുരം ജില്ലയിൽ പുതുതായി 192 പേർ നിരീക്ഷണത്തിൽ

പരിശോധനയ്ക്കായി അയച്ച 433 സാമ്പിളുകളിൽ 215 പരിശോധനാഫലം ലഭിച്ചു. 4 സാമ്പിളുകൾ പോസിറ്റീവാണ്. 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Update: 2020-03-17 04:30 GMT

തിരുവനന്തപുരം: ജില്ലയിൽ പുതുതായി 192 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 231പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്നലെ 24 പേരും മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ 19 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ 7 പേരും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ 8 പേരും കിംസ് ആശുപത്രിയിൽ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.

പരിശോധനയ്ക്കായി അയച്ച 433 സാമ്പിളുകളിൽ 215 പരിശോധനാഫലം ലഭിച്ചു. 4 സാമ്പിളുകൾ പോസിറ്റീവാണ്. 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ മൂന്ന് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1772 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗ ലക്ഷണങ്ങളുണ്ടായിരുന്ന 18 പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 36 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു.  

Tags:    

Similar News