കോവിഡ് -19: എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കാന്‍ മുറികള്‍ ഏറ്റെടുക്കാന്‍ കലക്ടറുടെ ഉത്തരവ്

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍,ഹോട്ടലുകള്‍, മറ്റ് ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികളിലെ ഒഴിവുള്ള മുറികള്‍ എന്നിവയാണ് ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യാനുസരണം ഏറ്റെടുക്കുക.

Update: 2020-03-17 10:51 GMT

കൊച്ചി: കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കാന്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്താന്‍ പോലിസിന് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍,ഹോട്ടലുകള്‍, മറ്റ് ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികളിലെ ഒഴിവുള്ള മുറികള്‍ എന്നിവയാണ് ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യാനുസരണം ഏറ്റെടുക്കുക. സിറ്റി പോലിസ് കമ്മീഷണര്‍, റൂറല്‍ എസ് പി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല

Tags:    

Similar News