കൊവിഡ്: കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരുന്ന അസം സ്വദേശി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു

അസം സ്വദേശിയായ ബിജോയ് കൃഷ്ണന്‍(23) ആണ് ഇന്ന് മരിച്ചത്. ഏപ്രില്‍ 11 നാണ് ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയ്ക്കായി ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

Update: 2020-04-17 16:06 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന അസം സ്വദേശി മരിച്ചു. അസം സ്വദേശിയായ ബിജോയ് കൃഷ്ണന്‍(23) ആണ് ഇന്ന് മരിച്ചത്. ഏപ്രില്‍ 11 നാണ് ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയ്ക്കായി ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് ഇല്ലായിരുന്നു എന്ന് മൂന്നു തവണ നടത്തിയ സാമ്പിള്‍ പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു. കളമശ്ശേരിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കഴിഞ്ഞ 6 മാസമായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ച് വര്‍ഷത്തോളമായി ഇദ്ദേഹം കേരളത്തിലെത്തിയിട്ട്.   

Tags: