ഗള്‍ഫ് നാടുകളില്‍ നോര്‍ക്ക പുതിയ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു

വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വിവിധ ഹെല്‍പ്പ് ഡെസ്‌കുകളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതത് രാജ്യങ്ങളുടെ നിയമത്തിന് വിധേയമായി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്നും നോര്‍ക്ക സി.ഇ.ഒ.അറിയിച്ചു.

Update: 2020-04-12 13:53 GMT

തിരുവനന്തപുരം: സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളില്‍ ഇന്ന് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകളില്‍ ഇന്ന് നിരവധി പുതിയ പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

ഖത്തര്‍, ഒമാന്‍, ബഹ്‌റിന്‍, കുവൈറ്റ്, എന്നീ ഗള്‍ഫ് നാടുകളിലെ ഹെല്‍പ്പ് ഡസ്‌കുകളിലും നിരവധി പുതിയ സന്നദ്ധ പ്രവര്‍ത്തകര്‍ അണിചേര്‍ന്നിട്ടുണ്ട്.

Tags: