കൊവിഡ്-19: 3-പ്ലൈ മാസ്‌കിന് 10 രൂപ; 200 മില്ലി സാനിറ്റൈസറിന് 100 രൂപ; ഉത്തരവിറങ്ങി

രണ്ട് ലയര്‍ ഉള്ള 2 -പ്ലൈ മാസ്‌കിന് പരമാവധി 8 രൂപയും മൂന്നു ലയര്‍ ഉള്ള 3-പ്ലൈ മാസ്‌കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാന്‍ പാടുള്ളു. 200മില്ലി ലിറ്റര്‍ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും

Update: 2020-03-21 11:06 GMT

കൊച്ചി: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ട് ലയര്‍ ഉള്ള 2 -പ്ലൈ മാസ്‌കിന് പരമാവധി 8 രൂപയും മൂന്നു ലയര്‍ ഉള്ള 3-പ്ലൈ മാസ്‌കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാന്‍ പാടുള്ളു.

200മില്ലി ലിറ്റര്‍ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂണ്‍ 30വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാവുക. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന് കര്‍ശന പരിശോധന നടത്തുമെന്നും എറണാകുളം ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

Tags:    

Similar News