ലോക്ക് ഡൗണ്‍ ലംഘനം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതയില്‍ ഹരജി

തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ എം മുനീര്‍ ആണ് ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ ചന്ദ്രന്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. ഏപ്രില്‍ 27ന് പോത്തന്‍കോട് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി പങ്കെടുത്തെന്ന് ഹരജിയില്‍ ആരോപിക്കുന്നു

Update: 2020-05-04 14:51 GMT

കൊച്ചി : ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ എം മുനീര്‍ ആണ് ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ ചന്ദ്രന്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. ഏപ്രില്‍ 27ന് പോത്തന്‍കോട് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി പങ്കെടുത്തെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

സാമൂഹിക അകലം പാലിക്കാതെ 10 വയസില്‍ താഴെ പ്രായമുള്ള 12 കുട്ടികള്‍ ഉള്‍പ്പെടെ 70 പേര്‍ നിയമം ലംഘിച്ച സംഘടിച്ചിട്ടും പോത്തന്‍കോട് പോലിസ് കേസെടുത്തില്ലെന്നാണ് ഹരജിയിലെ ആരോപണം. കുറ്റകൃത്യം നടന്നകാര്യം ബോധ്യപ്പെട്ടിട്ടും എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറാവാത്തത് ഗുരുതര വീഴ്ചയാണെന്നും ഹരജിയില്‍ പറയുന്നു. ഏപ്രില്‍ 30 നു മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പോത്തന്‍കോട്് പോലിസിനു നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി നാളെ കോടതി പരിഗണിക്കം. 

Tags:    

Similar News