കേരളത്തില്‍ നിന്നുള്ളവരെ തിരിച്ചെത്തിക്കുന്നതില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് എതിര്‍പ്പില്ലെന്ന് ലക്ഷദ്വീപ് എംപി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ച് ധാരണയിലെത്തിയതായും ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും കേരളത്തില്‍ നിന്ന് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ കഴിയൂ എന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു

Update: 2020-04-13 13:08 GMT

കൊച്ചി: പരീക്ഷ ഡ്യൂട്ടിക്കും മറ്റുമായി ലക്ഷദ്വീപില്‍ എത്തുകയും ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങി പോവുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള അധ്യാപകരെയും മലയാളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തിരികെ എത്തിക്കുന്നതില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് എതിര്‍പ്പില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ച് ധാരണയിലെത്തിയതായും ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും കേരളത്തില്‍ നിന്ന് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ കഴിയൂ എന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ദ്വീപുകള്‍ തമ്മിലുള്ള യാത്രാ സൗകര്യം രണ്ടു ദിവസത്തിനകം പുന:രാരംഭിക്കുമെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദ്വീപുകളില്‍ കുടുങ്ങി കിടക്കുന്നവരെയും സ്ഥലംമാറ്റം ലഭിച്ച അധ്യാപകര്‍ അടക്കമുള്ളവരെയും അതത് ദ്വീപുകളില്‍ എത്തിക്കുന്നതിനായി വിവരശേഖരണം പൂര്‍ത്തിയായി. നിലവില്‍ കേരളത്തില്‍ ഉള്ള ദ്വീപ്നിവാസികള്‍ക്ക് സമ്പൂര്‍ണ്ണ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ ദ്വീപില്‍ തിരികെ എത്തിക്കും. ആവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ലക്ഷദ്വീപ് എംപി അറിയിച്ചു. 

Tags:    

Similar News