കൊവിഡ്-19: ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ മാത്രം അറസ്റ്റ്; ലോക്ഡൗണ്‍ കാലയളവില്‍ ജാമ്യാപേക്ഷകള്‍ ഹൈപവര്‍ കമ്മിറ്റി പരിഗണിക്കുമെന്ന് ഹൈക്കോടതി

കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ , ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഹരജിയില്‍ വിധി പ്രസ്ഥാവിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍, ആഭ്യന്തരം / ജയില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജയില്‍ ഡിജിപി എന്നിവരാണ് ഹൈപവര്‍ കമ്മിറ്റിയംഗങ്ങള്‍.

Update: 2020-03-26 03:46 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ ജാമ്യാപേക്ഷകള്‍ ഹൈ പവേര്‍ഡ് കമ്മിറ്റി പരിഗണിക്കുമെന്ന് ഹൈക്കോടതി. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷിക്കത്തക്ക കുറ്റങ്ങളില്‍പ്പെട്ടിട്ടുള്ളവരുടെ ജാമ്യാപേക്ഷകളും മറ്റും ഹൈ പവര്‍ കമ്മിറ്റി പരിഗണിക്കും. കോ വിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധിയുണ്ടായത്.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ , ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ഹരജിയില്‍ വിധി പ്രസ്ഥാവിച്ചത്. ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍, ആഭ്യന്തരം / ജയില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജയില്‍ ഡിജിപി എന്നിവരാണ് ഹൈപവര്‍ കമ്മിറ്റിയംഗങ്ങള്‍. കോടതികള്‍ ഇതിനോടകം നല്‍കിയിട്ടുള്ള എല്ലാ ഇടക്കാല ഉത്തരവുകളും ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കി.എല്ലാ റവന്യൂ റിക്കവറി നടപടികളും  നിര്‍ത്തിവെക്കുമെന്ന മന്ത്രിസഭാ തീരുമാനം കോടതി നടപടികളില്‍ രേഖപ്പെടുത്തി.

ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ. അതേ സമയം ഹീനമായ കുറ്റകൃത്യങ്ങളില്‍ സര്‍ക്കാരിന് ഉചിതമായ നടപടി എടുക്കാം. അറസ്റ്റ് ചെയ്ത പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ പാതിരാക്കുന്ന സമയം കസ്റ്റഡി ആവശ്യം ഉണ്ടോ എന്ന് പരിശോധിക്കണം. അതേസമയം കോവിഡ് 19 നിയന്ത്രിക്കുന്നതിനുള്ള ക്രമസമാധാനം സംബന്ധിച്ച കേസുകളില്‍ ഈ പരാമര്‍ശങ്ങള്‍ ബാധകമല്ല. 

Tags:    

Similar News