അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4576 കേസുകള്‍; 4440 അറസ്റ്റ്

തിരുവനന്തപുരം റൂറലില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 539 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം റൂറലില്‍ 546 പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Update: 2020-04-28 16:00 GMT

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4576 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4440 പേരാണ്. 2905 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 539 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം റൂറലില്‍ 546 പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഇവിടെ 40 പേരെ അറസ്റ്റ് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 223, 203, 193

തിരുവനന്തപുരം റൂറല്‍ 539, 546, 328

കൊല്ലം സിറ്റി 332, 341, 227

കൊല്ലം റൂറല്‍ 303, 302, 272

പത്തനംതിട്ട 465, 476, 397

ആലപ്പുഴ 179, 184, 105

കോട്ടയം 321, 346, 80

ഇടുക്കി 331, 143, 147

എറണാകുളം സിറ്റി 127, 145, 66

എറണാകുളം റൂറല്‍ 219, 159, 91

തൃശൂര്‍ സിറ്റി 278, 330, 208

തൃശൂര്‍ റൂറല്‍ 337, 379, 160

പാലക്കാട് 296, 316, 210

മലപ്പുറം 147, 217, 112

കോഴിക്കോട് സിറ്റി 83, 77, 77

കോഴിക്കോട് റൂറല്‍ 86, 24, 43

വയനാട് 85, 15, 66

കണ്ണൂര്‍ 193, 197, 110

കാസര്‍ഗോഡ് 32, 40, 13 

Tags:    

Similar News