എറണാകുളത്ത് 79 കമ്മ്യൂനിറ്റി കിച്ചനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 പഞ്ചായത്തുകളിലും കമ്മ്യൂനിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 79 കമ്മ്യൂനിറ്റി കിച്ചനുകള്‍ ആണ് ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജം ആയിട്ടുള്ളത്.കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നിലധികം കിച്ചനുകള്‍ തയ്യാറാക്കിയിട്ടുണ്ട്

Update: 2020-03-27 12:30 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ സമയത്ത് ഒരാള്‍ പോലും വിശന്നിരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ സജ്ജമായിരിക്കുകയാണ് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 പഞ്ചായത്തുകളിലും കമ്മ്യൂനിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 79 കമ്മ്യൂനിറ്റി കിച്ചനുകള്‍ ആണ് ഇത്തരത്തില്‍ പ്രവര്‍ത്തന സജ്ജം ആയിട്ടുള്ളത്.കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നിലധികം കിച്ചനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്ത 8 ഇടങ്ങളില്‍ കമ്മ്യൂനിറ്റി കിച്ചന്‍ ആരംഭിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തില്‍ ആണ്. വീടുകളില്‍ ഉള്ളവരെക്കാള്‍ അതിഥി തൊഴിലാളികള്‍ ആണ് കമ്മ്യൂനിറ്റി കിച്ചനെ കൂടുതല്‍ ആശ്രയിക്കുന്നത്. കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായാണ് കമ്മ്യൂനിറ്റി കിച്ചന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. സ്‌കൂള്‍, ഓഡിറ്റോറിയം, തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്മ്യൂനിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്നത്.കുന്നുകര പഞ്ചായത്തില്‍ ആണ് നിലവില്‍ ഏറ്റവുമധികം കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നത്. നാലെണ്ണം. ആവശ്യക്കാര്‍ ബന്ധപ്പെടുന്നതിന് അനുസരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. 

Tags:    

Similar News