കൊവിഡ്: ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രിയില്‍ നെടുമ്പാശേരിയില്‍ എത്തും

രാത്രി ഒമ്പതു മണിക്കാണ് വിമാനം നെടുമ്പാശേരിയില്‍ എത്തുന്നത്.152 പേരാണ് ജിദ്ദയില്‍ നിന്നെത്തുന്ന വിമാനത്തില്‍ ഉണ്ടാകുന്നത്.ആലുപ്പുഴ-21,എറണാകുളം-25, ഇടുക്കി-6,കണ്ണൂര്‍-രണ്ട്,കൊല്ലം-14,കോട്ടയം-28,മലപ്പുറം-13,പാലക്കാട്-5,പത്തനംതിട്ട-19,തിരുവനന്തപുരം-9,തൃശൂര്‍-7,വയനാട്-3 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലുള്ളവര്‍

Update: 2020-05-14 07:42 GMT

കൊച്ചി: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളായ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ജിദ്ദയില്‍ നിന്നുള്ള മലയാളികളെ ഇന്ന് നെടുമ്പാശേരിയില്‍ എത്തിക്കും.രാത്രി ഒമ്പതു മണിക്കാണ് വിമാനം നെടുമ്പാശേരിയില്‍ എത്തുന്നത്.152 പേരാണ് ജിദ്ദയില്‍ നിന്നെത്തുന്ന വിമാനത്തില്‍ ഉണ്ടാകുന്നത്.

ആലുപ്പുഴ-21,എറണാകുളം-25, ഇടുക്കി-6,കണ്ണൂര്‍ രണ്ട്,കൊല്ലം-14,കോട്ടയം-28,മലപ്പുറം-13,പാലക്കാട്-5,പത്തനംതിട്ട-19,തിരുവനന്തപുരം-9,തൃശൂര്‍-7,വയനാട്-3 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലുള്ളവര്‍. വിമാനത്താവളത്തിലെ കൊവിഡ് പരിശോധന അടക്കമുള്ള നടപടികള്‍ക്ക് ശേഷം കെഎസ്ആര്‍ടിസി ബസ്,ടാക്‌സി വാഹങ്ങള്‍ എന്നിവയുടെ സഹയാത്താല്‍ അതാതു ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കു കൊണ്ടു പോകും.രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.ജിദ്ദയില്‍ നിന്നുള്ള വിമാനം കൂടി വരുന്നതോടെ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. 16 മുതല്‍ അടത്തു ഘട്ടം ആരംഭിക്കുമെന്നാണ് വിവരം. 

Tags:    

Similar News