കൊവിഡ്-19 : സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശം; എറണാകുളത്ത് നാലു പേര്‍ക്കെതിരെ കേസ് എടുത്തു

കോതമംഗലം പോലിസ് സ്‌റ്റേഷനില്‍ അലി, അബൂബക്കര്‍ എന്നിവര്‍ക്കെതിരെയും , അങ്കമാലിയില്‍ റോസിലി, മൂവാറ്റുപുഴയില്‍ ദിലീപ് എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തതിനാണ് നടപടി

Update: 2020-04-03 12:26 GMT

കൊച്ചി: കൊവിഡ്-19 രോഗ വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണങ്ങള്‍ നടത്തിയ നാലു പേര്‍ക്കെതിരെ കേസെടുത്തതായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധവി കെ കാര്‍ത്തിക് പറഞ്ഞു. കോതമംഗലം പോലിസ് സ്‌റ്റേഷനില്‍ അലി, അബൂബക്കര്‍ എന്നിവര്‍ക്കെതിരെയും , അങ്കമാലിയില്‍ റോസിലി, മൂവാറ്റുപുഴയില്‍ ദിലീപ് എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തതിനാണ് നടപടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 9497976005 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കേണ്ടതാണന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു. ഇത്തരത്തില്‍ വിവരം വിളിച്ച് അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതാണന്നും റൂറല്‍ ജില്ലാ പോലിസ് മേധാവി അറിയിച്ചു. 

Tags: