കൊവിഡ് ബാധിച്ച് ഫിലാഡെല്‍ഫിയയില്‍ കോഴഞ്ചേരി സ്വദേശി മരിച്ചു
കോഴഞ്ചേരി തെക്കേമല പേരകത്തു ലാലു പ്രതാപ് ജോസ് (64) ആണ് ഇന്ന് പുലര്‍ച്ചെ ഫിലാഡല്‍ഫിയയില്‍ മരിച്ചത്. ന്യൂയോര്‍ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രേഷന് (സബ്വേ) ട്രാഫിക് കണ്‍ഡ്രോളര്‍ ആയിരുന്നു
കൊച്ചി: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ചികില്‍സയിലായിരുന്ന കോഴഞ്ചേരി സ്വദേശി മരിച്ചു. കോഴഞ്ചേരി തെക്കേമല പേരകത്തു ലാലു പ്രതാപ് ജോസ് (64) ആണ് ഇന്ന് പുലര്‍ച്ചെ ഫിലാഡല്‍ഫിയയില്‍ മരിച്ചത്. ന്യൂയോര്‍ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രേഷന് (സബ്വേ) ട്രാഫിക് കണ്‍ഡ്രോളര്‍ ആയിരുന്നു. മരിച്ച ലാലു പ്രതാപ് ജോസ്. ദീര്‍ഘ നാളായി അമേരിക്കയിലാണ് ഇവര്‍ താമസമെന്ന് ലാലു പ്രതാപ് ജോസിന്റെ സുഹൃത്തും ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥനുമായ റോയി തേജസ് ന്യൂസിനോട് പറഞ്ഞു.രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും നാളുകളായി ലാലു പ്രതാപ് ജോസ് ചികില്‍സയിലായിരുന്നു.