മാഹി സ്വദേശിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് റിപോര്‍ട്ട്

യുഎഇയിലേയ്ക്ക് യാത്രപോയ ഇവര്‍ കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് വിമാനത്താവളംവഴി തിരികെയെത്തിയത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Update: 2020-03-17 13:34 GMT

മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. മാഹി സ്വദേശിയായ 68കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാഹി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. യുഎഇയിലേയ്ക്ക് യാത്രപോയ ഇവര്‍ കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് വിമാനത്താവളംവഴി തിരികെയെത്തിയത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

പുതുച്ചേരി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്രഭരണപ്രദേശം കൂടിയാണ് മാഹി. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാഹി ആരോഗ്യവകുപ്പ് അധികൃതര്‍ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധനടപടികള്‍ ആരംഭിച്ചു. 

Tags: