Top

You Searched For "Health condition"

കൊവിഡ് 19: കോഴിക്കോട് ചികില്‍സയിലുള്ള ഒമ്പതുപേരുടെയും ആരോഗ്യനില തൃപ്തികരം; നിരീക്ഷണം ശക്തമാക്കും- ജില്ലാ കലക്ടര്‍

28 March 2020 6:53 PM GMT
ജില്ലയില്‍ 75 കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി.

മാഹി സ്വദേശിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് റിപോര്‍ട്ട്

17 March 2020 1:34 PM GMT
യുഎഇയിലേയ്ക്ക് യാത്രപോയ ഇവര്‍ കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് വിമാനത്താവളംവഴി തിരികെയെത്തിയത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഖത്തറില്‍ ഒരാള്‍ക്കുകൂടി കൊറോണ; രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രാലയം

4 March 2020 2:43 AM GMT
ഫെബ്രുവരി 27ന് പ്രത്യേക വിമാനത്തില്‍ ഇറാനില്‍നിന്ന് ഒഴിപ്പിച്ച് ഖത്തറിലെത്തിച്ച സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇയാളെ ഖത്തറിലെത്തിച്ച ഉടന്‍ പ്രത്യേകമായി പാര്‍പ്പിച്ചിരുന്നു.

വിഎസ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

27 Oct 2019 4:43 PM GMT
ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധസംഘമടങ്ങുന്ന ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് അദ്ദേഹം.

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

22 Sep 2019 7:18 PM GMT
ഞായറാഴ്ച വൈകീട്ട് മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരനായിരുന്ന കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരം

17 Aug 2019 12:57 AM GMT
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ തുടങ്ങിയ പ്രമുഖര്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു.

'നിപ' ഭീതി ഒഴിയുന്നു; വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധന ഊര്‍ജിതമാക്കി

9 Jun 2019 5:22 AM GMT
നിപ ബാധിച്ച് കൊച്ചിയില്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗി അമ്മയോട് സംസാരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യമില്ലാതായതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

നിപ: യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; പനി കുറഞ്ഞു

5 Jun 2019 2:58 PM GMT
യുവാവ് നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ബോധമുണ്ടെന്നും സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന നേരിയ തോതിലുള്ള പനി മാത്രമെയുള്ളു ഒപ്പം ചെറിയ തോതില്‍ തലചുറ്റല്‍ ഉണ്ടാകുന്നുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു.

ജെയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്ത തെറ്റെന്ന് സര്‍ക്കാര്‍

26 May 2019 2:20 PM GMT
കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടുകള്‍ തെറ്റും അടിസ്ഥാന രഹിതവുമാണ്. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കരുത്-അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ കുഞ്ഞിന്റെ വെന്റിലേറ്റര്‍ നീക്കി; തീവ്രപരിചരണ വിഭാഗത്തില്‍ തുടരും

22 April 2019 12:38 PM GMT
കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ നിരീക്ഷണത്തില്‍ ആയിരിക്കുമെന്ന് ആശൂപത്രി അധികൃതര്‍ വ്യക്തമാക്കി.അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആയിട്ടുണ്ട്.

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ നവജാത ശിശു ജീവിതത്തിലേക്ക്

20 April 2019 11:24 AM GMT
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആയിട്ടുണ്ട്. ബാക്കി അവയവങ്ങളുടെ പ്രവര്‍ത്തിയും ഭേദമായി വരുന്നു. അപകടസ്ഥിതി പൂര്‍ണമായി മാറികിട്ടാന്‍, കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

അമ്മയുടെ ക്രൂരമര്‍ദനമേറ്റ കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരം; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി

19 April 2019 2:48 AM GMT
കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നെത്തിയ മൂന്നംഗ വിദഗ്ധ മെഡിക്കല്‍ സംഘം കുട്ടിയെ ആശുപത്രിയിലെത്തി പരിശോധിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. ഹാരിസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കൊച്ചിയിലെ ആശുപത്രിയിലുള്ള നവജാത ശിശുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

17 April 2019 4:27 AM GMT
കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി.

കെ എം മാണി അതീവ ഗുരുതരാവസ്ഥയില്‍;മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറക്കും

9 April 2019 10:29 AM GMT
ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. കെ എം മാണിയുടെ ഭാര്യയും മക്കളും അടക്കമുളളവര്‍ ആശുപത്രിയില്‍ ഉണ്ട്.

ക്രൂരമര്‍ദനം: ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു

5 April 2019 2:20 PM GMT
ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് കുട്ടിയുടെ നില കൂടുതല്‍ മോശമാണെന്ന് സൂചിപ്പിക്കുന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് മെഡിക്കല്‍ സംഘം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

24 Feb 2019 2:51 AM GMT
നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നും അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Share it