കൊവിഡ്-19:എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4380 ആയി

ജില്ലയില്‍ ഇന്ന് 468 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 322 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4347 ആണ്.ഇന്ന് പുതുതായി 4 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലും മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും രണ്ടു പേര്‍ വീതം ആണ് ഇന്ന് പുതുതായി പ്രവേശിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33 ആയി

Update: 2020-03-24 13:24 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിരീക്ഷണത്തിലക്കിയവരുടെ 4380 ആയി.ജില്ലയില്‍ ഇന്ന് 468 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 322 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4347 ആണ്.ഇന്ന് പുതുതായി 4 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലും മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും രണ്ടു പേര്‍ വീതം ആണ് ഇന്ന് പുതുതായി പ്രവേശിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33 ആയി.

ഇതില്‍ 26 പേര്‍ എറണാകുളം മെഡിക്കല്‍ കോളജിലും, 7 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ആണുള്ളത്. ഈ മാസം 22 ന് രോഗ ബാധ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ 61 വയസുള്ള വ്യക്തി എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. അദ്ദേഹത്തിന് പനി ഉള്ളതായി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സാമ്പിള്‍ പരിശോധന ഫലം ലഭിച്ചിട്ടില്ല. കൂടാതെ, അതേ ടാക്‌സിയില്‍ പിന്നീട് സഞ്ചരിച്ച 3 പേരെയും കൂടി കണ്ടെത്തി. അവരോടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു.

23 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ കൂടെ ഫ്‌ളൈറ്റില്‍ സഞ്ചരിച്ച എറണാകുളം സ്വദേശികളായ 49 പേരുമായും ബന്ധപ്പെട്ടു. അവരോടും സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആവശ്യപ്പെട്ടു.ഇകെ532 എന്ന വിമാനത്തില്‍ 22 നാണ് ഇദ്ദേഹം നെടുമ്പാശേരിയില്‍ എത്തിയത്.ഇദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ ആയ 3 പേരോടും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.നെടുമ്പാശേരി വിമാനത്തവാളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ 12 സ്‌ക്വാഡുകള്‍ രോഗ നിരീക്ഷണ, പരിശോധനകള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്നലെ വൈകിട്ട് 5 മണി മുതല്‍ ഇന്ന് രാവിലെ 10 മണി വരെ ആഭ്യന്തര ടെര്‍മിനലില്‍ എത്തിയ 25 വിമാനങ്ങളിലെ 2526 യാത്രക്കാരെ പരിശോധിച്ചു. ഇവരില്‍ എല്ലാവരില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷം വിവിധ ജില്ലകളില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്നുറപ്പ് വരുത്തുവാന്‍ എല്ലാ വാര്‍ഡുകളിലുമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും അടങ്ങുന്ന 1833 സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് അവര്‍ക്ക് ആവശ്യം വേണ്ട സേവനങ്ങള്‍ ഉറപ്പു വരുത്തുകയാണ് പ്രവര്‍ത്തന ലക്ഷ്യം. ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളുടെ എണ്ണം 76 ആയി.

ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ ആണ് ആവശ്യമെങ്കില്‍ യാത്രികരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുവാന്‍ ഉള്ള സൗകര്യം എന്ന നിലയില്‍ കോവിട് കെയര്‍ സെന്ററുകള്‍ ആയി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലായി 2183 മുറികള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുവാന്‍ ലഭ്യമാണ്. തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററില്‍ നിലവില്‍ 13 പേരുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ജില്ലയില്‍ നിന്നും ഇന്ന് 32 സാമ്പിളുകള്‍ പരിശോനയ്ക്ക് അയച്ചു. ഇതുള്‍പ്പെടെ 57 സാമ്പിളുകളുടെ കൂടി ഫലം ആണ് ഇനി ലഭിക്കാനുള്ളത്.   

Tags:    

Similar News