കൊവിഡ്-19: എറണാകുളത്ത് 3919 പേര്‍ നീരീക്ഷണത്തില്‍

ഇന്ന് പുതിയതായി 517 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുകാരനായ എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയെണ്ണം 64 ആയി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സ്ഥാപനങ്ങളിലെ വ്യക്തികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാവരും തന്നെ വീടുകളില്‍ കര്‍ശന നിരീക്ഷണത്തിലാണുള്ളത്

Update: 2020-03-27 13:03 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ആശുപത്രികളിലും, വീടുകളിലും ആയി നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3919 ആയി.ഇന്ന് പുതിയതായി 517 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുകാരനായ എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയെണ്ണം 64 ആയി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സ്ഥാപനങ്ങളിലെ വ്യക്തികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാവരും തന്നെ വീടുകളില്‍ കര്‍ശന നിരീക്ഷണത്തിലാണുള്ളത്.ആരോഗ്യ വകുപ്പ്, പോലിസ്, വാര്‍ഡ് തല സമിതികള്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പ് വരുത്തുവാനുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 96 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3884 ആണ്.ഇന്ന് പുതുതായി 10 പേരെ കൂടി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കളമശ്ശേരില്‍ മെഡിക്കല്‍ കോളജില്‍ 8 പേരെയും,മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരെയും പ്രവേശിപ്പിച്ചു.കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് 7 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതില്‍ മൂന്നാറില്‍നിന്നുമുള്ള ബ്രിട്ടീഷ് പൗരന്റെ കൂടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരും ഉള്‍പ്പെടുന്നു.

നിലവില്‍ കോവിഡ് രോഗം ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത് 15 പേരാണ്. ഇതില്‍ 5 പേര്‍ ബ്രിട്ടീഷ് പൗരന്മാരും,7 എറണാകുളം സ്വദേശികളും, 2 കണ്ണൂര്‍ സ്വദേശികളും, ഒരു മലപ്പുറം സ്വദേശിയുമാണ്.ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതില്‍ 25 പേര്‍ എറണാകുളം മെഡിക്കല്‍ കോളജിലും, 10 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ആണുള്ളത്. ഇന്ന് 12 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇന്ന് 24 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 71 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.   

Tags:    

Similar News