ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാള്‍ അറസ്റ്റില്‍

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവയുടെ വ്യാജ രസീതി ബുക്കും തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്

Update: 2019-08-20 00:57 GMT

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിനെന്ന വ്യാജേന പണപ്പിരിവിലൂടെ തട്ടിപ്പ് നടത്തിയയാളെ പോലിസ് പിടികൂടി. കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയ മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാറിനെയാണ് ഫറോക്ക് പോലിസ് കസ്റ്റഡിയിലെടുത്തത്. ക്യാംപുകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നും പറഞ്ഞാണ് ഇയാള്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടിയത്. നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതോടെ, വിവരമറിഞ്ഞ നഗരസഭാ ചെയര്‍മാന്‍ പരാതി നല്‍കിയതോടെയാണ് പോലിസ് ഇടപെട്ടത്. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവയുടെ വ്യാജ രസീതി ബുക്കും തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.



Tags:    

Similar News