വയനാട്ടില്‍ 1174 പേര്‍ കൂടി നിരീക്ഷണത്തില്‍ -ആകെ 8,000ത്തോളം പേര്‍

ജില്ലയില്‍ നിന്നും 22 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച 89 സാമ്പിളുകളില്‍ 65 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 64 നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. 24 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്.

Update: 2020-03-30 12:37 GMT

കല്‍പറ്റ: ഇന്ന് 1174 ആളുകള്‍ കൂടി വയനാട്ടില്‍ നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7906 ആയി വര്‍ധിച്ചു. ഇതില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 12 പേര്‍ ആശുപത്രിയിലും 7894 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്നും 22 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച 89 സാമ്പിളുകളില്‍ 65 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 64 നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. 24 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്.

ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 769 വാഹനങ്ങളിലായി എത്തിയ 1273 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന്ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. 

Tags:    

Similar News