തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായവും ഇളവുകളും ലഭ്യമാക്കണം: എസ്ഡിടിയു

ഫിഷറീസ് മേഖലയുള്‍പ്പടെ മുഴുവന്‍ തൊഴില്‍ മേഖലയിലും പാക്കേജ്കള്‍ പ്രഖ്യാപിച്ച് തൊഴിലാളികളേയും അവരുടെ കുടുംബാംഗങ്ങളേയും പട്ടിണിയില്‍ നിന്നും കരകയറ്റണമെന്നും എസ്ഡിടിയു സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Update: 2020-03-25 09:45 GMT

മലപ്പുറം: കൊറോണ ഭീതിയില്‍ രാജ്യമൊന്നാകെ ദുരിതത്തിലായ ഈ ഘട്ടത്തില്‍ സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ബാങ്ക് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് എസ്ഡിടിയു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി

പി എ ഷംസുദ്ദീന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹനങ്ങളടക്കം ഓടാന്‍ കഴിയാത്ത സാഹചര്യത്തില്‍ െ്രെഡവര്‍മാരായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ബോര്‍ഡില്‍ നിന്ന് സഹായം നല്‍കണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാകുന്ന തരത്തില്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണം.

കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ടാക്‌സി വാഹനങ്ങളുടെ ക്വാര്‍ട്ടര്‍ലി ടാക്‌സ് ഒഴിവാക്കി ഉത്തരവിറക്കണം.

ഫിഷറീസ് മേഖലയുള്‍പ്പടെ മുഴുവന്‍ തൊഴില്‍ മേഖലയിലും പാക്കേജ്കള്‍ പ്രഖ്യാപിച്ച് തൊഴിലാളികളേയും അവരുടെ കുടുംബാംഗങ്ങളേയും പട്ടിണിയില്‍ നിന്നും കരകയറ്റണമെന്നും എസ്ഡിടിയു സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 

Tags:    

Similar News