കൊറോണ വൈറസ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

ഇതോടെ മൊത്തം കേസുകളുടെ എണ്ണം 13 ആയി.

Update: 2020-03-12 14:32 GMT

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഇന്ന് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 13 ആയി.

കോട്ടയം ജില്ലയില്‍ പാമ്പാടി പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വട്ടമലപ്പടി സ്വദേശി കെ നിസാറി(46)ന് എതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇന്നു അറസ്റ്റുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.




Tags:    

Similar News