കൊറോണ: കോഴിക്കോട് രണ്ട് പേര്‍ ആശുപത്രി വിട്ടു -398 പേര്‍ നിരീക്ഷണത്തില്‍

ഡിഎംഒയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലും നടപ്പിലാക്കിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Update: 2020-02-11 12:55 GMT

കോഴിക്കോട്: കൊറോണ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. നിലവില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ബീച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഒരു സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ജില്ലയില്‍ പുതുതായി രണ്ട് പേര്‍ ഉള്‍പ്പെടെ ആകെ 398 പേര്‍ നിരീക്ഷണത്തിലുണ്ട്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ രണ്ട് പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. ഡിഎംഒയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലും നടപ്പിലാക്കിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സ്‌കൂള്‍ തലത്തില്‍ ബോധവത്ക്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. ആശാ പ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ക്ലാസുകള്‍ നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ കൊറോണയെക്കുറിച്ചുള്ള വീഡിയോയും വാട്‌സപ്പ് മെസേജുകളും തുടരുന്നു. ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പഞ്ചായത്ത് തലത്തില്‍ ലഘുലേഖകള്‍, ബാനറുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

Tags:    

Similar News