റാന്നിയില്‍ കൊറോണ റിപോര്‍ട്ട് ചെയ്തുവെന്നത് വ്യാജവാര്‍ത്ത: ജില്ലാ കലക്ടര്‍

ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

Update: 2020-03-06 19:58 GMT

പത്തനംതിട്ട: ജില്ലയിലെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികള്‍ക്ക് കൊറോണ വൈറസ് രോഗം റിപോര്‍ട്ട് ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ ജില്ലാ പോലിസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

ഇറ്റലിയില്‍നിന്ന് എത്തിയ ദമ്പതികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. മുന്‍കരുതലിന്റെ ഭാഗമായാണ് ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ റിപോര്‍ട്ട് ചെയ്തുവെന്ന തരത്തത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News